റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം നല്‍കി
Monday, March 30, 2015 7:22 AM IST
റിയാദ്: മലപ്പുറം ജില്ലയിലെ ചീക്കോട് പറപ്പൂര്‍ സ്വദേശി കരിയതിങ്ങല്‍ കൃഷ്ണന്‍കുട്ടിക്കു റിയാദിലെ പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ധനസഹായം നല്‍കി.

പിഎംഎഫ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തു പിരിച്ചെടുത്ത തുക കമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാടിനു കൈമാറി.

യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു ഫിലിപ്പ്, റഫീക് ഹസന്‍ വട്ടത്തൂര്‍, സയിദ് അബ്ദുള്‍ ഖാദര്‍, അനീഷ് ജേക്കബ് ജോര്‍ജ്, റഫീഖ് പാനായിക്കുളം, യൂസഫ്, അബ്ദുള്‍ അസീസ്, കോയ പീടിയേക്കല്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനു ലത്തീഫ് തെച്ചി എന്നിവര്‍ ആശംസ അറിയിച്ചു. ബത്തയിലെ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. സലിം വട്ടപ്പാറ സ്വാഗതവും അന്‍വര്‍ സാദത് നന്ദിയും പറഞ്ഞു.