സ്റുഡന്റ് ഇന്ത്യ 'സ്റുഡന്റ്സ് മീറ്റ് 2015' സംഘടിപ്പിച്ചു
Monday, March 30, 2015 7:22 AM IST
കുവൈറ്റ് സിറ്റി: സ്റുഡന്‍സ് ഇന്ത്യ 'സ്റുഡന്‍സ് മീറ്റ് 2015' സംഘടിപ്പിച്ചു സാല്‍മിയയില്‍ നടന്ന പരിപാടി യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രൌഡ് ടുബി ആന്‍ ഇന്ത്യന്‍ എന്ന പ്രോഗ്രാമില്‍ വിജയിച്ച സ്റുഡന്റ്സ് ഇന്ത്യ അംഗങ്ങളായ മുഹമ്മദ് ബാസില്‍ ഹബീബ്, മുഹമ്മദ് മിഷാല്‍, സിബിഎസ്സി നാഷണല്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുത്ത മിഷാല്‍ റഫീക്ക് എന്നിവരെ അനുമോദിച്ചു.

തുടര്‍ പഠനത്തിനു നാട്ടില്‍ പോകുന്ന അര്‍ഷഖ് അഹമ്മദ്, ഹാറൂണ്‍ അബ്ദുള്‍ റസാഖ്, സിന്‍വാന്‍ മുഹമ്മദ്, മിഷാല്‍ റഫീക്ക്, മുഹമ്മദ് ബാസില്‍ ഹബീബ്, ഷഫീഖ് ഉമ്മര്‍, ബദര്‍ അബ്ദുള്‍, ഇബ്രാഹിം, സഅദ് മൊയ്തു, സൌബാന്‍ യൂനുസ്, അഹമദ് അന്‍ഫാല്‍, ഫഹദ് മജീദ് എന്നീ സ്റുഡന്‍സ് ഇന്ത്യ അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു.

മാധ്യമം ഗള്‍ഫിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'മതുരമേന്‍ മലയാളം' പരിപാടിയെ കുറിച്ച് സി.കെ.നജീബ് വിശദീകരിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി.ഷാഫി പ്രസംഗിച്ചു. കെ.ഐ.ജി പ്രസിഡന്റ് കെ.എ. സുബൈര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. സ്റുഡന്‍സ് ഇന്ത്യ കോഓര്‍ഡിനേറ്റര്‍ ഷഫീര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സ്റുഡന്‍സ് ഇന്ത്യ പ്രസിഡന്റ് ബാസില്‍ ഹബീബ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദ് മിഷാല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍