ഷിക്കാഗോ കെസിഎസ് ഗോള്‍ഡീസ് പ്രവര്‍ത്തനോദ്ഘാടനം നടത്തി
Monday, March 30, 2015 4:27 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകവിഭാഗമായ ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെസിഎസ്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. അന്‍പത് വയസിനുമുകളില്‍ പ്രായമുള്ളവരുടെ പോഷകസംഘടനയാണു ഗോള്‍ഡീസ്. ഫിലിപ്പ് ഇലക്കാട്ട്, ജോസ് നടുപ്പറമ്പില്‍, ജോണ്‍ ഇലക്കാട്ട് എന്നിവരാണ് ഗോള്‍ഡീസിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സമ്മേളനത്തോടനുബന്ധിച്ച് ജോയി നെല്ലാമറ്റത്തിന്റെ ചിരിയരങ്ങും നടത്തി.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍