സൌജന്യ വിദഗ്ധ ചികിത്സാ ക്യാമ്പ്
Monday, March 30, 2015 4:27 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ റവ. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയുടെയും അമേരിക്കയിലെ സര്‍ജിക്കല്‍ വോളണ്ടിയേഴ്സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയും സംയുക്തമായി സൌജന്യ വിദഗ്ധ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2015 ഏപ്രില്‍ 18 മുതല്‍ 24 വരെയാണു ക്യാമ്പ്.

പ്രോസ്റേറ്റ് ഗ്രന്ഥി, ഹെര്‍ണിയ, മുച്ചുണ്ട്, ഉള്‍നാക്ക്, മൂത്രാശയ കല്ല്, കുട്ടികളില്‍ കാണുന്ന ലൈംഗികാവയവ വൈകല്യങ്ങള്‍, തീപ്പൊള്ളലിന്റെ പാടുകള്‍, തിമിരം തുടങ്ങിയവയാണു പ്രധാന ശസ്ത്രക്രിയാ മേഖലകള്‍.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം ശസ്ത്രക്രിയ വേണ്െടന്നു വയ്ക്കുന്നവര്‍ സമീപ സ്ഥലങ്ങളില്‍ ഉണ്ടാവരുതെന്നതാണു ക്യാമ്പിന്റെ ലക്ഷ്യം. പ്രായപരിധിയില്ല. 150 ശസ്ത്രക്രിയകള്‍ നടത്തും. എല്ലാത്തരം പരിശോധനകളും, സര്‍ജറിയും, ആവശ്യമായ മരുന്നുകളും സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946 2485 29, 94479 07635, 94472 90482.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം