സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു
Monday, March 30, 2015 4:26 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഓള്‍ഡ് ബെത്ത്പേജില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാര്‍ച്ച് 28ന് ഉച്ചകഴിഞ്ഞ് രണ്ടിനു ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് ഇടവകാംഗങ്ങള്‍ക്കു സമര്‍പ്പിച്ചു.

ഭക്തിപുരസരവും അനുഗ്രഹപൂരിതവുമായിരുന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, റോക്ക്വെല്‍ സെന്റര്‍ സഹാ മെത്രാന്‍ റവ. ബ്രണ്ണന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കൂദാശാകര്‍മത്തിനുശേഷം കൂടിയ പൊതുസമ്മേളനത്തില്‍ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്സ്, ഫാ. ജോസ് കണ്ടത്തിക്കുടി, ബിഷപ് ബ്രണ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെന്റ് മേരീസ് ഇടവകയില്‍ 450-ല്‍പ്പരം അംഗങ്ങളുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം