കരിങ്കുന്നം ദേശീയ സംഗമത്തിനു ഷിക്കാഗോ വേദിയാകുന്നു
Monday, March 30, 2015 4:25 AM IST
ഷിക്കാഗോ: ദേശീയതലത്തില്‍ ആദ്യമായി കൂടുന്ന കരിങ്കുന്നം കൂട്ടായ്മയ്ക്കും, പിക്നിക്കിനും ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്നു. 2015 മാര്‍ച്ച് 21നു സോയ് കുഴിപ്പറമ്പിലിന്റെ ഭവനത്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അമേരിക്കയിലും കാനഡയിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ ഒരു മഹാസംഗമം 2015 സെപ്റ്റംബര്‍ അഞ്ചാം തീയതി (ശനിയാഴ്ച) ഷിക്കാഗോയില്‍വച്ച് നടത്തുവാന്‍ തീരുമാനമായി.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനും, സുഹൃദ്ബന്ധങ്ങളും, കുടുംബബന്ധങ്ങളും പുതുക്കുന്നതിനും ലോകത്താകമാനമുള്ള എല്ലാ കരിങ്കുന്നം നിവാസികളെയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിപ്പിച്ചുവിട്ടവരെയും, അവരുടെ കുടുംബാംഗങ്ങളെയും ഈ കരിങ്കുന്നം കൂട്ടായ്മയിലേക്കു ഭാരവാഹികള്‍ ക്ഷണിച്ചു.

ന്യൂയോര്‍ക്ക്- സജി ചെമ്പനാല്‍, ഹൂസ്റണ്‍- സാബു മുളയാനികുന്നേല്‍, മിയാമി- സൈമണ്‍ ചക്കുങ്കല്‍, മിനസോട്ട- സാനു കളപ്പുര, സാന്‍ജോസ്- ജോസ് വടക്കേക്കര, ലോസ്ആഞ്ചലസ്- ബിനീഷ് മാനുങ്കല്‍, താമ്പാ- ജെസി മാത്തുക്കുട്ടി പാറടിയില്‍, കാനഡ- അനില്‍ ചന്ദ്രപ്പുള്ളിയില്‍, സാന്‍അന്റോണിയോ- ബിന്നി കളപ്പുര, അറ്റ്ലാന്റാ- സിബി മുളയാനിക്കുന്നേല്‍ എന്നിവരാണ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ പാട്ടപ്പതി (1 847 312 7151), തോമസ് മഠത്തിപ്പറമ്പില്‍ (1 224 628 0270) എന്നിവരുമായി ഷിക്കാഗോ കോര്‍ഡിനേറ്റര്‍മാരായ ജോസ് ഓലിയാനി (1 773 837 8924), ബിനു കൈതക്കത്തൊട്ടി (1 773 544 1975), മാത്യു തട്ടാമറ്റം (1 773 317 3444).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം