കിടങ്ങാലില്‍ അമ്മിണി തോമസ് നിര്യാതയായി
Monday, March 30, 2015 4:23 AM IST
ന്യൂജേഴ്സി: കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ.കെ. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (86) നിര്യാതയായി. സംസ്ക്കാരം മാര്‍ച്ച് 30നു തിങ്കളാഴ്ച്ച അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തിയോഫിലസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 11.30-നു കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. പരേത തലവടി മാമ്മൂട്ടില്‍ കുടുംബാംഗമാണ്

മക്കള്‍: ഗ്രേസി അലക്സാണ്ടര്‍ (ബാംഗ്ളൂര്‍), ബാബു കെ. തോമസ്, ലില്ലി തോമസ് (ന്യൂജേഴ്സി ), രാജു കെ. തോമസ്, മാമ്മന്‍ കെ.തോമസ്. മരുമക്കള്‍: പരേതനായ അലക്സാണ്ടര്‍, മാത്യു തോമസ്, കൊച്ചുമോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8563820625, 919495725725 (ഇന്ത്യ).

റിപ്പോര്‍ട്ട്: ഫിലിപ്പ് മാരേട്ട്