പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Saturday, March 28, 2015 8:30 AM IST
പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 29ന് ഓശാന ഞായറോടെ തുടക്കം കുറിക്കും.

ഓശാന ഞായര്‍: രാവിലെ 10 ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ രണ്ടിന് (പെസഹ വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം, ആരാധന. തുടര്‍ന്ന് ഹാളില്‍ പെസഹ അപ്പം മുറിക്കല്‍ എന്നിവ നടക്കും.

മൂന്നിന് (ദുഃഖ വെള്ളി) വൈകുന്നേരം 6.30 മുതല്‍ പീഡാനുഭവചരിത്രം, കുരിശിന്റെ വഴി, കുരിശു വണങ്ങല്‍. രാവിലെ 9 മുതല്‍ 12 വരെ ചാപ്പലില്‍ പാന വായന ഉണ്ടായിരിക്കും.

നാലിന് (ദുഃഖ ശനി): വൈകുന്നേരം ഏഴു മുതല്‍ പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, തുടര്‍ന്നു ഉയിര്‍പ്പിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങളും ആഘോഷമായ പാട്ടു കുര്‍ബാനയും.

അഞ്ചിന് (ഉയിര്‍പ്പുഞായര്‍): രാവിലെ 10 ന് വിശുദ്ധ കുര്‍ബാന.

ദേവാലയ സെക്രട്ടറി സിറിയക്ക് കുര്യന്‍ അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്