'നമസ്കാരം അമേരിക്ക'യില്‍ ലോകകപ്പ് ക്രിക്കറ്റ് വിശേഷങ്ങള്‍
Saturday, March 28, 2015 8:27 AM IST
ന്യൂജേഴ്സി: പ്രവാസി ചാനലിലെ 'നമസ്കാരം അമേരിക്ക' പരിപാടിയില്‍ ഈ ലക്കം ലോക കപ്പ് ക്രിക്കറ്റ് വിശേഷങ്ങള്‍. മാര്‍ച്ച് 28 ന് (ശനി) രാവിലെ 11 ന്

സംപ്രേക്ഷണം ചെയുന്ന നമസ്കാരം അമേരിക്കയില്‍ പ്രേക്ഷകര്‍ക്കുവേണ്ടി ഒട്ടനവധി ലോകകപ്പ് ക്രിക്കറ്റ് വിശേഷങ്ങളാണ് അണി നിരത്തുന്നത്.

ജിനേഷ് തമ്പി നേതൃത്വം കൊടുക്കുന്ന ചര്‍ച്ചയില്‍ ജയ് കുള്ളമ്പില്‍, അജിത് കുമാര്‍ ഹരിഹരന്‍, സബിന്‍ ജേക്കബ് എന്നിവര്‍ പങ്കെടുക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കാണുവാനുള്ള അവസരത്തിനുവേണ്ടി ംംം.ുൃമ്മശെരവമിിലഹ.രീാ ലും പരിപാടി ലഭ്യമാണ്.

മാര്‍ച്ച് 30 (തിങ്കള്‍) മുതല്‍ ഏപ്രില്‍ മൂന്നു (വെള്ളി) വരെയുള്ള ദിവസങ്ങളില്‍ നമസ്കാരം അമേരിക്ക രാത്രി 8.30ന് പുനസംപ്രേക്ഷണം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജിനേഷ് തമ്പി