ഫുജൈറ ദിബയില്‍ കോണ്‍സുലെറ്റ് ഓപ്പണ്‍ ഹൌസ് നടത്തി
Saturday, March 28, 2015 8:24 AM IST
ദുബായി: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാള്‍ ദിബയില്‍ ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് സംഘടിപ്പിച്ചു.

മാര്‍ച്ച് 27 ന് (വെള്ളി) രാവിലെ 9.30 മുതല്‍ ആരംഭിച്ച കോണ്‍സുലെറ്റ് ഓപ്പണ്‍ ഹൌസിനു പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് കോണ്‍സുലര്‍ സേവനവും ലഭ്യമാക്കി.

ഇന്ത്യന്‍ കോണ്‍സുലെറ്റ് ലേബര്‍ കോണ്‍സുല്‍ പി. മോഹന്‍ ഓപ്പണ്‍ ഹൌസിനു നേതൃത്വം നല്‍കി. ഈസ്റ് കോസ്റ് മേഖലയിലെ നൂറു കണക്കിനു പ്രവാസികള്‍ പങ്കെടുത്ത യോഗത്തില്‍ പാസ്പോര്‍ട്ട് സംബന്ധമായും തൊഴില്‍ സംബന്ധമായും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഓപ്പണ്‍ ഹൌസ് വഴി സാധിച്ചു.

കൂടുതല്‍ കാര്യങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലെറ്റ് സഹായങ്ങളും കോണ്‍സുലേറ്റ് പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.

കൈരളി ദിബ ഓഫീസുമായി ബന്ധപ്പെട്ടു ബിഎല്‍എസ് സൌകര്യം ലഭ്യമാക്കണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെട്ടു.