ഫ്രട്ടേണിറ്റി ഫോറത്തിനു പുതിയ ഭാരവാഹികള്‍
Saturday, March 28, 2015 8:23 AM IST
ദോഹ: ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം സെന്‍ട്രല്‍ കമ്മിറ്റി 2015-16 കാലയളവിലേക്കു ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി യു. ഷാനവാസ് (പ്രസിഡന്റ്), ഷഹീര്‍ അബ്ദുറഹീം (ജനറല്‍ സെക്രട്ടറി), ഫൈസല്‍ മലയില്‍ (പബ്ളിക് റിലേഷന്‍ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ക്ക് പുറമേ അബ്ദുള്‍ ബസീര്‍ (കര്‍ണാടകം), ജമാല്‍ മുഹമ്മദ് (ജാര്‍ഖണ്ഡ്), മുഹമ്മദ് അസീം (ആന്ധ്ര പ്രദേശ്), മുഹമ്മദ് ആരിഫ്, മുഹമ്മദ് അലി (കേരളം) എന്നിവരെ തെരഞ്ഞെടുത്തു.

മന്‍സൂറയിലെ ഫ്രട്ടേണിറ്റി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് എ.എം അബാസ് നിയന്ത്രിച്ചു.