എന്‍എസ്എസ് കാനഡ വിഷു 2015 ഏപ്രില്‍ നാലിന്
Saturday, March 28, 2015 3:39 AM IST
കാനഡ: എന്‍എസ്എസ് കാനഡ കഴിഞ്ഞ 13 വര്‍ഷക്കാലമായി നടത്തിവരുന്ന വിഷു ആഘോഷങ്ങള്‍ക്ക്് അരങ്ങൊരുങ്ങി. സാഹോദര്യത്തിന്റെയും, സമൃദ്ധിയുടെയും , സന്തോഷത്തിന്റെയും ഉത്സവമായ വിഷു ഏപ്രില്‍ നാലിനു ശനിയാഴ്ച ബ്രാംപ്ടന്‍ ഹറോള്‍ഡ് എം ബ്രാത്ത് വൈറ്റ് സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉയരും. വൈകുന്നേരം ആറിനു ഭദ്രദീപം കൊളുത്തി ആരംഭിക്കുന്ന ചടങ്ങില്‍ വിവിധ സാമൂഹിക-സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസ് കാനഡ ചാപ്റ്റര്‍ ചെയര്‍മാന്‍ ശശിധരന്‍, പ്രസിഡന്റ് ബാല മേനോന്‍, സെക്രട്ടറി സുനില്‍കുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

വിഷു വിനോടനുബന്ധിച്ചു വിഷുകണി, വിഷുകൈനീട്ടം, വിഷു സദ്യ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടും. വിഷു കണിക്കും ,വിഷു കൈനീട്ടത്തിനും പുറമെ തായമ്പക ,ഭരതനാട്യം, മോഹിനിയാട്ടം, കാവടി ചിന്ത് , സിനിമാറ്റിക് ഡാന്‍സ് കോമഡി സ്കിറ്റ് ,ഉപകരണ സംഗീതം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ് പിള്ള