റജികുമാറിന് സ്വീകരണം നല്കി
Friday, March 27, 2015 7:58 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാഡമിയുടെ ദക്ഷിണമേഖലാ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബംഗളൂരു കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാറിന് കേരളസമാജത്തിന്റെ എല്ലാ സോണുകളും ചേര്‍ന്നു സ്വീകരണം നല്കി. കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ്, കെഎന്‍ഇ ട്രസ്റ്റ് ആദ്യ സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള, കെഎന്‍ഇ ട്രസ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി, സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കന്റോണ്‍മെന്റ് സോണിനു വേണ്ടി ചെയര്‍മാന്‍ വി.എല്‍. ജോസഫ്, കൈരളി കലാസമിതിക്കുവേണ്ടി പ്രസിഡന്റ് കെ.പി. സുധീഷ്, പി.കെ. വാസു (ഈസ്റ് സോണ്‍ കണ്‍വീനര്‍), രാജേഷ് കുറ്റ്യാടി (മാഗഡി റോഡ് സോണ്‍), രാജശേഖരന്‍ (അള്‍സൂര്‍ സോണ്‍), ജയകുമാര്‍ (വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍), അശോകന്‍ (പീനിയ സോണ്‍), മോഹനന്‍ പിള്ള (കെആര്‍ പുര സോണ്‍), രാജഗോപാല്‍ (മല്ലേശ്വരം സോണ്‍), പൌളിന്‍ തോമസ്, ശാന്ത സുജയന്‍ (വനിതാ വിഭാഗം) എന്നിവര്‍ റജികുമാറിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.