നോവല്‍ ചര്‍ച്ച 29 ന്
Friday, March 27, 2015 7:57 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെക്കുറിച്ചുള്ള ചര്‍ച്ച 29 നു നടത്തും. രാവിലെ 10.30 ന് അള്‍സൂര്‍ മാരപ്പ റോഡിലുള്ള കേരളസമാജം സ്കൂളിലാണ് പരിപാടി നടത്തുന്നത്. സാഹിത്യകാരന്‍ സുധാകരന്‍ രാമന്തളി ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് കെ.വി.പി. സുലൈമാന്‍ അധ്യക്ഷത വഹിക്കും.

നോവലിനെ പഠനവിധേയമാക്കിക്കൊണ്ടുള്ള മുഖ്യപ്രഭാഷണം കവി തങ്കച്ചന്‍ പന്തളം നടത്തും. കെ.പി. ഗോപാലകൃഷ്ണന്‍ വിശിഷ്്ടാതിഥിയായിരിക്കും.