കേരളസമാജം സ്നേഹസംഗമം
Friday, March 27, 2015 7:57 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജത്തിന്റെ വാര്‍ഷിക പരിപാടിയായ സ്നേഹസംഗമം-2015 മാര്‍ച്ച് 29 നു തുംകൂര്‍ റോഡില്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിന് എതിര്‍വശമുള്ള നീലകണ്ഠന്‍ കണ്‍വന്‍ഷന്‍ ഹാളില്‍ ആരംഭിക്കും. കന്നഡ ചലച്ചിത്രതാരം രവിചന്ദ്രന്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാര്‍, ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്ന, ടി. ദാസറഹള്ളി എംഎല്‍എ എസ്. മുനിരാജു, കര്‍ണാടക ചിത്രകലാ പരിഷത് പ്രസിഡന്റ് ബി.എല്‍. ശങ്കര്‍, മലയാള ചലച്ചിത്ര താരങ്ങളായ മധു, ദിലീപ്, ശ്വേത മേനോന്‍, ഉര്‍വശി, ശാരദ തുടങ്ങിയവര്‍ പങ്കെടുക്കും.

സമാജം പ്രസിഡന്റ് ആര്‍. മുരളീധര്‍ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജോഷി ബെയ്സില്‍, ജനറല്‍ കണ്‍വീനര്‍ പി. ബാലചന്ദ്രന്‍, സെക്രട്ടറി ഇ. രഘൂത്തമന്‍ എന്നിവര്‍ നേതൃത്വം നല്കും. പരിപാടിയോടനുബന്ധിച്ച് കലാഭവന്‍ മണിയും വിവേകാനന്ദനും സംഘവുംഅവതരിപ്പിക്കുന്ന ഗാനമേള, രമേഷ് പിഷാരടിയും ധര്‍മജനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, ചെറുതുരുത്തി കലാതരംഗിണി അവതരിപ്പിക്കുന്നക്ളാസിക്കല്‍ സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും ഉണ്ടായിരിക്കും.പരിപാടിയിലേക്കുള്ളപ്രവേശനം തികച്ചും സൌജന്യമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.