തെന്നല കൂട്ടായ്മ രൂപീകരിക്കുന്നു
Friday, March 27, 2015 7:23 AM IST
റിയാദ് മലപ്പുറം ജില്ലയിലെ തെന്നലയിലെയും പരിസരങ്ങളിലെയും റിയാദില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കായി തെന്നല കൂട്ടം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

മാര്‍ച്ച് 28നു(ശനി) രാത്രി എട്ടിനു ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഘടനയുടെ പ്രഥമ യോഗത്തില്‍ തെന്നല ഗ്രാമത്തിന്റെ പുരോഗതിക്കായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. യോഗത്തിലേക്കു റിയാദിലുള്ള തെന്നല നിവാസികളെ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ മൊയ്തീന്‍ കുട്ടി തെന്നല (0565404151), സലാം തെന്നല (0502717488), സല്‍മാന്‍ (0571357609) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍