ബ്രിസ്ബെയ്നില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ വചനിപ്പ് തിരുനാള്‍ ആഘോഷിച്ചു
Friday, March 27, 2015 7:23 AM IST
ബ്രിസ്ബെയ്ന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ബ്രിസ്ബെയ്ന്‍ വിശ്വാസികള്‍ സെന്റ് ഫ്ളാനന്‍സ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിത്തിെന്റെ വചനിപ്പ് തിരുനാള്‍ ആഘോഷിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ് തോമസ് മാര്‍ അന്തോണിയോസ് സഭയുടെ ഓസ്ട്രേലിയന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

വലിയ നോമ്പു കാലത്ത് ബ്രിസ്ബെയ്ന്‍ മലങ്കര കത്തോലിക്കാ സമൂഹത്തിന് സഭയുടെ ഇടയന്റെ ഭവനസന്ദര്‍ശനവും കൂദാശയും ആത്മീയ കൂട്ടായ്മയും അനുഗ്രഹവും സന്തോഷവും നല്‍കി.

ബ്രിസ്ബെയ്ന്‍ ആര്‍ച്ച്ബിഷപ് മാര്‍ക് കോളറിഡ്ജുമായുള്ള കൂടിക്കാഴ്ചക്കുശേഷം ആീംലി ലേക്ക് യാത്രതിരിച്ചു. പെര്‍ത്ത്, അഡ്ലെയ്ഡ്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ വലിയ ആഴ്ചയിലെ ശുശ്രൂഷകള്‍ക്കു ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും.

വിവരങ്ങള്‍ക്ക്: റെന്‍സി മാത്യൂസ് കണയ്ക്കല്‍ (സെക്രട്ടറി) 0422886722, ബിജു കുഞ്ഞുമോന്‍ പ്ളാവിളയില്‍ (ട്രസ്റി) 0402366572.