ഡല്‍ഹിയിലെ വിവിധ ദേവാലയങ്ങളിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Friday, March 27, 2015 7:22 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി ഓശാന ആഘോഷിക്കുന്നു.
മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ ഏഴിനു മൊഹമ്മദ്പുരിലുള്ള പ്രഭാത് താരാ ഹോസ്റല്‍ ഗ്രൌണ്ടില്‍ കുരുത്തോല വെഞ്ചരിപ്പു നടക്കും. ചടങ്ങുകള്‍ക്കു സെന്റ് തോമസ് ഇടവക വികാരി ഫാ. ജോര്‍ജ് മണിമല, ഫാ. പയസ് മലേകണ്ടത്തില്‍ എന്നിവര്‍ക്കൊപ്പം സഹകാര്‍മികരായി രണ്ടു ഇടവകകളിലെയും വൈദികരും പങ്കെടുക്കും. തുടര്‍ന്നു ചര്‍ച്ച് റോഡിലൂടെ പ്രദക്ഷിണമായി സെന്റ് തോമസ് ദേവാലയത്തില്‍ എത്തിച്ചേരും. സീറോ മലബാര്‍ റീത്തില്‍ മലയാളം കുര്‍ബാന പള്ളിയിലും ലാറ്റിന്‍ റീത്തിലുള്ള കുര്‍ബാന സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടിലും നടക്കും.

രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ സെന്റ് പീറ്റേഴ്സ് ഇടവകയുടെ വാര്‍ഷിക ധ്യാനം സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. ജീവന്‍ ജ്യോതി ആശ്രമം മുന്‍ ഡയറക്ടര്‍ ഫാ. സന്തോഷ് വാഴപ്പള്ളി ധ്യാനത്തിനു നേതൃത്വം നല്‍കും. ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പെസഹായുടെ ശുശ്രൂഷകള്‍ ഏപ്രില്‍ രണ്ടിന് വൈകുന്നേരം 5.30നു നടക്കും. പാന വായന, ആരാധന, വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒമ്പതിനു കുരിശിന്റെ വഴി, പീഡാനുഭവ ചരിത്ര വായന, ദിവ്യകാരുണ്യ സ്വീകരണം, പീഡാനുഭവ സന്ദേശം, കുരിശു മുത്തല്‍, നേര്‍ച്ച കഞ്ഞി വിതരണം എന്നിവ നടക്കും.

ദുഃഖശനി: രാവിലെ ഏഴിന് പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, മാമ്മോദീസാവൃതനവീകരണം, ദിവ്യബലി എന്നിവ നടക്കും. വൈകുന്നേരം 6.45ന് സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ ഈസ്ററിന്റെ തിരുക്കര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്നു പ്രദക്ഷിണമായി പള്ളിയിലെത്തി ദിവ്യബലിക്കു തുടക്കം കുറിക്കും.

ഞായര്‍ രാവിലെ 10നു ദിവ്യബലി ഉണ്ടായിരിക്കും.

കുമ്പസാരത്തിനുള്ള സൌകര്യം മാര്‍ച്ച് 30നു വൈകുന്നേരം നാലു മുതല്‍ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കും.

സെന്റ് ഫ്രാന്‍സിസ് അസീസി ഫൊറോന ചര്‍ച്ച്, ദില്‍ഷാദ് ഗാര്‍ഡന്‍

മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ 7.30ന് സുമന്‍ പബ്ളിക് സ്കൂളിനു സമീപം കുരുത്തോല വെഞ്ചരിപ്പ്, ദിവ്യബലി എന്നിവ നടക്കും.

പെസഹ: അനന്ദ്ഗ്രാം സിഎന്‍ഐ ചര്‍ച്ചില്‍ രാത്രി എട്ടിനു വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം, ദിവ്യബലി, കാല്‍കഴുകല്‍, അപ്പം മുറിക്കല്‍ എന്നിവ നടക്കും.

ദുഃഖവെള്ളി: എംസി കോണ്‍വെന്റ് ഹാളില്‍ രാവിലെ എട്ടിനു പീഡാനുഭവ തിരുക്കര്‍മങ്ങള്‍, ദിവ്യകാരുണ്യാരാധന സ്വീകരണം, നഗരികാണിക്കല്‍ പ്രദക്ഷിണം, രൂപംമുത്തല്‍ എന്നിവ നടക്കും.

ദുഃഖശനി: എംസി കോണ്‍വെന്റ് ഹാളില്‍ രാവിലെ 7.30ന് മാമ്മോദീസാവൃതനവീകരണം, പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, ദിവ്യബലി എന്നിവ നടക്കും.

ഈസ്റര്‍: ഞായര്‍ രാവിലെ 8.30നു സ്നേഹസദനില്‍ ദിവ്യബലി നടക്കും. വൈകുന്നേരം ദിവ്യബലി ഉണ്ടായിരിക്കില്ല.

ഫാത്തിമ മാതാ ഫൊറോന ചര്‍ച്ച്, ജസോല-ഒക്ല

ഓശാന: രാവിലെ 10നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടക്കും.

പെസഹ: വൈകുന്നേരം 6.30 മുതല്‍ 7.30 വരെ ആരാധന, 7.30നു ദിവ്യബലി, തുടര്‍ന്നു കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പംമുറിക്കല്‍ എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ എട്ടു മുതല്‍ കുരിശിന്റെ വഴി, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, ദിവ്യകാരുണ്യ സ്വീകരണം, രൂപംമുത്തല്‍, ഡിഎസ് വൈഎമ്മിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് എന്നിവ നടക്കും.

ദുഃഖശനി: രാത്രി 8.30ന് ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍, ദിവ്യബലി. ഞായറാഴ്ച രാവിലെ 9.30ന് ദിവ്യബലി ഉണ്ടായിരിക്കും.

കുമ്പസാരത്തിനുള്ള സൌകര്യം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഉണ്ടായിരിക്കും.

ഇന്‍ഫന്റ് ജീസസ് ഫൊറോന ചര്‍ച്ച്, പാലം

ഓശാന: രാവിലെ എട്ടിനു കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്ന് എഫ്സിസി പ്രൊവിഷ്യാള്‍ ഹൌസില്‍നിന്നു പ്രദക്ഷിണമായി പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന.

പെസഹ: വൈകുന്നേരം ഏഴിനു വിവിധ കുടുംബ യൂണിറ്റുകളുടെ ആരാധന, ഏഴു മുതല്‍ എട്ടു വരെ പൊതു ആരാധന. എട്ടിനു ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

ദുഃഖവെള്ളി: ഉച്ചകഴിഞ്ഞ് മൂന്നിനു കുരിശിന്റെ വഴി, നഗരികാണിക്കല്‍, രൂപം മുത്തല്‍ എന്നിവ നടക്കും.

ദുഃഖശനി: രാത്രി എട്ടിന് ഈസ്ററിന്റെ തിരുക്കര്‍മങ്ങള്‍, ദിവ്യബലി എന്നിവ നടക്കും. ഞായര്‍ രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന.

സെന്റ് പാദ്രോ പീയോ ചര്‍ച്ച് രോഹിണി

ഓശാന: രാവിലെ ഒമ്പതിന് സെക്ടര്‍ മൂന്ന് സെന്റ് പാദ്രോ പീയോ ഭവനില്‍ കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്നു പ്രദക്ഷിണമായി പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന.

പെസഹ: രാവിലെ ഏഴിനു രോഹിണി (ഞലൌൃലരശീിേ ഇവൌൃരവ) ല്‍ ആരാധന, ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ ഒമ്പതിന് (ഞലൌൃലരശീിേ ഇവൌൃരവ) ല്‍ കുരിശിന്റെ വഴി, പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, രൂപം മുത്തല്‍, നേര്‍ച്ചക്കഞ്ഞി എന്നിവ നടക്കും.

ദുഃഖശനി: വൈകുന്നേരം ഏഴിന് ഈസ്റര്‍ തിരുക്കര്‍മങ്ങള്‍, ദിവ്യബലി എന്നിവ നടക്കും. ഞായര്‍ രാവിലെ ഏഴിനു സെക്ടര്‍ മൂന്നില്‍ വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ചര്‍ച്ച്, ഹരിനഗര്‍

ഓശാന: രാവിലെ 8.30നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി, തുടര്‍ന്നു വൈകുന്നേരം 4.30 വരെ ധ്യാനം.

പെസഹ: വൈകുന്നേരം 7.30ന് ആരാധന, ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ എട്ടിനു കുരിശിന്റെ വഴി, പീഡാനുഭവ കര്‍മങ്ങള്‍, രൂപം മുത്തല്‍, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.

ദുഃഖശനി: രാത്രി എട്ടിനു പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, തുടര്‍ന്ന് ഈസ്ററിന്റെ തിരുക്കര്‍മങ്ങള്‍, ദിവ്യബലി എന്നിവ നടക്കും.

ഞായര്‍ രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന.

സെന്റ് ഏഫ്രേം ചര്‍ച്ച്, വികാസ്പുരി

ഓശാന: രാവിലെ എട്ടിനു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടക്കും.

പെസഹ: വൈകുന്നേരം ഏഴിനു ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ 9.30നു കുരിശിന്റെ വഴി, പീഡാനുഭവ കര്‍മങ്ങള്‍, രൂപം മുത്തല്‍.

ദുഃഖശനി: രാത്രി എട്ടിന് ഈസ്റര്‍ തിരുക്കര്‍മങ്ങള്‍, ദിവ്യബലി എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്