ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു
Friday, March 27, 2015 7:11 AM IST
ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാദിനം സമുചിതമായി ആഘോഷിച്ചു. മാര്‍ച്ച് 22 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ യോഗത്തില്‍ സെക്രട്ടറി കുരുവിള കോര കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായകസംഘം കാതോലിക്കാ മംഗളഗാനം ആലപിച്ചു. ഭദ്രാസനാംഗം അജിത് വട്ടശേരില്‍ സന്ദേശം നല്‍കി.

ഭദ്രാസന തലത്തില്‍ സപ്തതി കഴിഞ്ഞവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇടവകയിലെ സീനിയേഴ്സ് പ്രവാസിഫലകം അജിത് വട്ടശേരില്‍ വിതരണം ചെയ്തു. ട്രസ്റി ബിനോയ് മാത്യു സെഗ്മെന്റ് നയിച്ചു.

ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുമൂട്ടില്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍