ലോക പ്രാര്‍ഥനാദിനം സംഘടിപ്പിച്ചു
Friday, March 27, 2015 7:10 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചിന്റെ () ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് ഏഴി}ു(ശനി) സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തി.

വ്യത്യസ്ത ദേവാലയങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ പരസ്പരം ഒന്നിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ 28 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനമാരംഭിച്ച എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഇന്നു മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്വാധീനം ചെലുത്തുന്നതിലൂടെയുള്ള ചലനങ്ങള്‍ സൃഷ്ടിക്കുകയും ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ നേതൃത്വം മലയാളി സമൂഹത്തില്‍ ഏറ്റെടുക്കുകയും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ എന്ന ന്യൂതന ആശയത്തിന് അമേരിക്കയില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ മുമ്പില്‍ പ്രവര്‍ത്തനമികവുകൊണ്ട് അഭിമാനത്തോടുകൂടി നിലകൊള്ളുന്ന ഈ പ്രസ്ഥാനത്തില്‍ ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക പ്രാര്‍ഥനാ ദിനത്തിലെ മുഖ്യാതിഥിയായി എത്തിയ ബിഷപ് ക്രെയിഗ് സി പോളോ (ആംഗ്ളിക്കന്‍ കമ്യൂണിറ്റി, ദക്ഷിണാഫ്രിക്ക) ദീപം തെളിച്ച് പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

മുഖ്യാതിഥികളെയും എക്യുമെനിക്കല്‍ പ്രധിനിധികളെയും വേദിയിലേക്കു ക്ഷണിക്കുന്ന ചടങ്ങിനു മീനു ജോണും റവ. ഷാജി ഈപ്പന്‍ സ്വാഗതവും പ്രര്‍ഥനാ ശുശ്രൂഷള്‍ക്ക് റവ. ഷിബു മത്തായി (കോ ചെയര്‍മാന്‍) ലിസി തോമസ്, സോഫി തോമസ്, റേഷ്മ പടിയറ എന്നിവരും ഗാനശുശ്രൂഷകള്‍ക്കു തോമസ് ഏബ്രഹാമും നേതൃത്വം നല്‍കി.

എല്ലാവരുടെയും ചിന്തയെ ബഹമാസിന്റെ ചരിത്രത്തിലേക്കു. കൂട്ടിക്കൊണ്ടുപോകുന്നതരത്തിലുള്ള ദൃശ്യാവിഷ്കാരം അണിയിച്ചൊരുക്കിയതു സുനിതാ ഹ്ളവര്‍ഹില്‍, നിര്‍മല ഏബ്രഹാം (വേള്‍ഡ് ഡോപ്രയര്‍ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും മനു കോളക്കോട്ട്, സോണ്‍ വല്‍സന്‍ എന്നിവര്‍ യൂത്ത് ക്വയര്‍ നിയന്ത്രിക്കുകയും ചെയ്തു.

വിശുദ്ധ ബൈബിളിനെ അധികരിച്ച് നിരവധി പ്രഭാഷണങ്ങള്‍ വിവിധ വേദികളില്‍ നടത്തുകയും ധാരാളം ക്രിസ്തീയ ലേഖനങ്ങള്‍ രചിക്കുകയും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ പ്രസക്തഭാഗങ്ങള്‍ ലളിതമായ ഭാഷയില്‍ വിജഞാന പ്രദമായി സീനാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

ലോക പ്രാര്‍ഥനാ ദിനത്തിലെ മുഖ്യ വിഷയം 'ഞാന്‍ എന്താണു നിങ്ങള്‍ക്കു ചെയ്തു എന്ന് നിങ്ങള്‍ അറിയുന്നുവോ?' എന്നതായിരുന്നു. ആനി മാത്യു (സെക്രട്ടറി) നാട്ടിലേക്കു മടങ്ങുന്ന റവ. ഷാജി ഈപ്പ}ു യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ചില്‍നിന്നു റീനാ കോളക്കോട്ടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. നയനമനോഹരമായി ബഹാമസിലെ സാംസ്കാരിക പാരമ്പര്യങ്ങളെ അധികരിച്ച് നൃത്തരൂപങ്ങളില്‍ അവതരിപ്പിച്ചത് നിപുര ഡാന്‍സ് അക്കാദമി (കോറിയോഗ്രാഫ്, അജിപണിക്കര്‍) യിലെ നൃത്ത വിദ്യാര്‍ഥികള്‍ ആണ്.

വന്നുചേര്‍ന്ന എല്ലാവര്‍ക്കും സുമാ ചാക്കോ (വിമന്‍സ് കോഓഡിനേറ്റര്‍) നന്ദി അറിയിച്ചു. ആദരസൂചകമായി ഈ വര്‍ഷം തെരഞ്ഞെടുത്ത രാജ്യമായ ബഹാമസിന്റെ കൊടിയുടെ നിറമായ നീല നിറത്തിലുള്ള വസ്ത്രധാരണം ചെയ്താണു കൂടുതല്‍ പേരും ലോകപ്രാര്‍ഥനാ ദിനത്തില്‍ എത്തിച്ചേര്‍ന്നത്. വല്‍സാ മാത്യുവിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും നല്‍കി.

ഫാ. എം.കെ. കുരുക്കോസ്, സാലു യോഹന്നാന്‍, ലൈലാ അലക്സ്, ജോബി ജോണ്‍, എന്നിവരുടെ നേത്യത്വത്തിലുള്ള എക്യുമെനിക്കല്‍ ഭാരവാഹികള്‍ ലോകപ്രാര്‍ഥനാ ദിനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്