ടിസിഎഫ് ടൂര്‍ണമെന്റ് ആവേശകരമായ രണ്ടാം വാരത്തിലേക്ക്
Friday, March 27, 2015 7:09 AM IST
ജിദ്ദ: ടിസിഎഫ് ടൂര്‍ണമെന്റ് ആവേശകരമായ രണ്ടാം വാരത്തിലേക്ക്. ആദ്യ റൌണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പൂള്‍ എ യില്‍ യംഗ് സ്റാര്‍, പൂള്‍ ബി യില്‍ അജ്വാ ഫോര്‍ഡ് റോയല്‍സ്, പൂള്‍ സി യില്‍ പെപ്സി അലയന്‍സ്, പൂള്‍ ഡി യില്‍ ദാസില്‍ സൂപ്പര്‍ കിംഗ്സ് പോയിന്റ് നിലയില്‍ മുമ്പിലാണ്.

ഉദ്ഘാടന ദിവസം പൂള്‍ ഡി യില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ് 67 റണ്‍സിനു എടിഎസ് റെസ്കോ ടീമിനെ തകര്‍ത്തു. 35 റണ്‍സ് എടുത്ത സാമിഉളള ആണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ന്നു പൂള്‍ ബി യില്‍ നടന്ന ആദ്യ മത്സരത്തില്‍ മൈ ഓണ്‍ ചലഞ്ചേഴ്സ് 21 റണ്‍സിനു ജോടുണ്‍ പെങ്കുവനസിനെ തോല്‍പ്പിച്ച് 36 റണ്‍സും നാലു വിക്കറ്റും വീഴ്ത്തിയ ഷഹബാസ് ആണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നാമത്തെ മത്സരത്തില്‍ പൂള്‍ എ യില്‍ യംഗ് സ്റാര്‍ ടീം 41 റണ്‍സിനു നിലവിലെ റണ്ണര്‍ അപ്പ് ആയ ടാര്‍ഗറ്റ് ഗയ്സിനെ തകര്‍ത്തു. തകര്‍പ്പന്‍ പ്രകടനത്തോടെ 78 റണ്‍സ് നേടിയ അഫ്താബ് ആണ് മാന്‍ ഓഫ് ദി മാച്ച്. പൂള്‍ ബി യില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ അജ്വാ ഫോര്‍ഡ് റോയല്‍സ് 45 റണ്‍സിനു ആര്‍കൊമ ഇടിഎല്‍ ടീമിനെ തോല്‍പ്പിച്ചു. 32 റണ്‍സും 4 വിക്കറ്റും വീഴ്ത്തിയ തൌസിഫ് ആണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ടാം ദിവസം പൂള്‍ ബി യില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒഎംഡി. ടുസ്കേഴ്സ് ഒമ്പതു വിക്കറ്റിനു സാഹിദ് യുണൈറ്റഡ് ടീമിനെ തകര്‍ത്തു. കിടിലന്‍ അര്‍ധ സെഞ്ച്വറി (52) നേടിയ ബാദുഷ ആണ് മാന്‍ ഓഫ് ദി മാച്ച്. പൂള്‍ സി യില്‍ നടന്ന ആദ്യ മത്സരത്തില്‍ പെപ്സി അലയന്‍സ് 52 റണ്‍സിനു അമാസി മെട്നൈറ്റ് ടൈഗേഴ്സിനെ തോല്‍പ്പിച്ചു. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തോടെ 89 റണ്‍സ് നേടിയ മോസാം ആണു മാന്‍ ഓഫ് ദ മാച്ച്. പൂള്‍ സി യില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇഎഫ്എസ് കേരള നൈറ്റ് ടൈഗേഴ്സ് 9 വിക്കറ്റിനു അല്‍ മാക്സ് ക്രിക്കറ്റ് ടീമിനെ തകര്‍ത്തു. പുറത്താകാതെ 53 റണ്‍സ് നേടിയ ഷംസുദ്ദീന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

വെള്ളി ഉച്ചകഴിഞ്ഞ് 2.30നു മത്സരങ്ങള്‍ ആരംഭിക്കും. പൂള്‍ ബി യില്‍ മൂന്നാമത്തെ മത്സരത്തില്‍ ആര്‍കൊമ ഇ.ടി.എല്‍ ജോടുണ്‍ പെങ്കുവനസിനെ നേരിടും. രണ്ടാം മത്സരത്തില്‍ മൈ ഓണ്‍ ചലഞ്ചേഴ്സ് അജ്വാ ഫോര്‍ഡ് റോയല്‍സിനെ നേരിടും. തുടര്‍ന്നു നടക്കുന്ന പൂള്‍ സി യില്‍ നടക്കുന്ന രണ്ടു മത്സരങ്ങളില്‍ യഥാക്രമം അല്‍ മാക്സ് ക്രിക്കറ്റ് അമാസി മെട്നൈറ്റ് ടൈഗേഴ്സിനെയും ഇഎഫ്എസ് കേരള നൈറ്റ് ടൈഗേഴ്സ് പെപ്സി അലയന്‍സ് ടീമിനെയും നേരിടും. അവസാന മത്സരത്തില്‍ പൂള്‍ ഡി യില്‍ ദാസില്‍ സൂപ്പര്‍ കിംഗ്സ് ഒഎംഡി ടുസ്കെഴ്സ് ടീമിനെ നേരിടും. വെള്ളിയാഴ്ച അവസാനിക്കുന്ന മത്സരങ്ങളോടെ സെമി ചിത്രം തെളിയും.

ജിദ്ദയിലെ മികച്ച 16 ക്രിക്കറ്റ് ക്ളബുകളാണു ടി.സി.എഫ്. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യറൌണ്ട് മത്സരങ്ങള്‍ ഏപ്രില്‍ നാലിനു അവസാനിക്കും. ഏപ്രില്‍ നാലിനു സെമിഫൈനല്‍ മത്സരങ്ങളും ഏപ്രില്‍ 10നു വെള്ളിയാഴ്ച ഫൈനല്‍ മത്സരവും നടക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍