കാമിലോ മെത്രാപ്പോലീത്തയുമായി കെകെസിഎയുടെ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി
Friday, March 27, 2015 7:04 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2015 ലെ ഭാരവാഹികളായ പ്രസിഡന്റ് റിനോ തെക്കേടം, സെക്രട്ടറി ജോബി ചാമംകണ്ടയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കെകെസിഎയുടെ രക്ഷാധികാരിയും അപ്പസ്തോലിക് വികരിയേറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ മെത്രാപ്പോലിത്തയുമായ കാമിലോയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ പതിവു പരിചയപ്പെടുത്തലിനുശേഷം റിനോ 2015 കെകെസിഎയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രക്ഷാധികാരിയുമായി ചര്‍ച്ച നടത്തുകയും അതിനോടുള്ള പിതാവിന്റെ അഭിപ്രായം ആരായുകയും ചെയ്തു.

2015 കെകെസിഎയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിതാവിന്റെ അനുഗ്രഹവും അനുവാദവും നല്‍കുകയും സെപ്റ്റംബറില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ മെത്രാപ്പോലീത്താ പങ്കെടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍