ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ഥം 'റിമി ടീം റോക്ക്സ്' കാനഡയില്‍
Friday, March 27, 2015 4:17 AM IST
ടൊറന്റോ: 2015 മേയ് 15നു വൈകുന്നേരം ഏഴിനു 2700 ആൃശീഹ ഇശൃരഹല, ഛമസ്ശഹഹല -ലുള്ള മീറ്റിംഗ് ഹൌസില്‍ വച്ച് ടൊറന്റോയിലെ സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥമുള്ള 'റിമി ടീം റോക്ക്സ്' എന്ന പരിപാടി നടത്തുന്നതാണ്. പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പന, പ്രശസ്തമായ റീമാക്സ് റിയല്‍ട്രോണ്‍ റിയാലിറ്റി ബ്രോക്കറേജ് (ഞലാമഃ ഞലമഹൃീി ഞലമഹ്യ ആൃീസലൃമഴല) ഏജന്റും, കാനഡയിലെ അതിപ്രശസ്തമായ ജോര്‍ജ് ബ്രൌണ്‍ കോളജ് പ്രഫസറുമായ ജോസുകുട്ടി ചൂരവടിക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ഇടവക വികാരി റവ. ഡോ. ജോസ് കല്ലുവേലില്‍ നിര്‍വഹിച്ചു. പ്രോഗ്രാമിന്റെ നടത്തിപ്പിനായി സെക്രട്ടറി സജിമോന്‍ ജോസഫിന്റെയും, പ്രോഗ്രാം കണ്‍വീനര്‍ പയസ് ജോസഫിന്റെയും ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍ ചേന്നോത്തിന്റെയും നേതൃത്വത്തില്‍ 51 അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക: റവ. ഡോ. ജോസ് കല്ലുവേലില്‍ (647 787 6790), സജിമോന്‍ ജോസഫ് (647 968 7608), പയസ് ജോസഫ് (416 356 6133), ജോണ്‍ ചേന്നോത്ത് (647 299 6417), ഫ്രാന്‍സിസ് അരീക്കല്‍ (416 839 9024), ബിജു കട്ടത്തറ (647 717 8578), ആന്റണി വള്ളവയലില്‍ (416 721 1481), ജോസുകുട്ടി ചൂരവടി (416 294 3584).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം