ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Friday, March 27, 2015 4:17 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ദുഃഖവെള്ളി, ദുഃഖശനി, ഈസ്റര്‍ ശ്രുശ്രൂഷകള്‍ക്കു കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയും ആദായി ജേക്കബ് കോറെപ്പിസ്കോപ്പായും നേതൃത്വം നല്‍ജും. ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് 9.15നു വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും നടക്കും.

ഏപ്രില്‍ ഒന്നിനു വൈകുന്നേരം ഏഴിന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ പെസഹാ കുര്‍ബാനയും നടത്തപ്പെടും.

ഏപ്രില്‍ മൂന്നിനു ദുഃഖവെള്ളിയാഴ്ച രാവിലെ ഒമ്പതിനു ശ്രുശ്രൂഷകള്‍ ആരംഭിക്കും. വൈകുന്നേരം നാലോടുകൂടി ശുശ്രൂഷകള്‍ പര്യവസാനിക്കും. ശ്രുശ്രൂഷകള്‍ക്കു കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്ത നേതൃത്വം വഹിക്കും.

ഏപ്രില്‍ നാലിനു ദുഃഖ ശനിയാഴ്ച രാവിലെ ഒമ്പതിന് കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 8.00നു കുര്യാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും ആദായി ജേക്കബ് കോറെപ്പിസ്കോപ്പയുടെ സഹകാര്‍മ്മികത്വത്തിലും സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഈസ്റര്‍ ശുശ്രൂഷകളും നടക്കും. ഏപ്രില്‍ അഞ്ചിനു (ഞായറാഴ്ച) വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം