സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Thursday, March 26, 2015 6:52 AM IST
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 ന് ആരംഭിച്ച് ഏപ്രില്‍ അഞ്ചിന് ഈസ്റര്‍ ശുശ്രൂഷകളോട സമാപിക്കും.

28 ന് (ശനി) രണ്ടിന് ആരംഭിക്കുന്ന യൂത്ത് റിട്രീറ്റില്‍ യൂറോപ്പ് ഭദ്രാസനാധിപനും സെമിനാരി റെസിഡന്റ് ബിഷപ്പുമായ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മുഖ്യ പ്രഭാഷണം നടത്തും. സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പായും റിട്രീറ്റില്‍ പ്രസംഗിച്ച് ക്ളാസ് നയിക്കും. തുടര്‍ന്ന് 6.30 ന് സന്ധ്യ നമസ്കാരം.

29 ന് (ഞായര്‍) രാവിലെ എട്ടിന് ആരംഭിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് മാര്‍ തെയോഫിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോയി ജോണ്‍, ഫാ. ജോസ് ഡാനിയേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 6.30നു സന്ധ്യാനമസ്കാരം. ബുധന്‍ ആറിന് പെസഹ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. വ്യാഴം 6.30നു സന്ധ്യാനമസ്കാരം.

ദുഃഖവെളളി രാവിലെ 8.30നു ശുശ്രൂഷകള്‍ ആരംഭിക്കും.

ദുഃഖശനി രാവിലെ 10.30നു പ്രഭാത നമസ്കാരം തുടര്‍ന്നു വിശുദ്ധ കുര്‍ബാന

ഉയിര്‍പ്പു ഞായര്‍ പുലര്‍ച്ചെ അഞ്ചിനു ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന.

വിശദ വിവരങ്ങള്‍ക്ക്: ഫാ. ജോയി ജോണ്‍ 609 306 0180, ജോഷി കുറിയാക്കോസ് (സെക്രട്ടറി): 215 460 8411, സറിന്‍ കുരുവിള (ട്രസ്റി) 267 471 5000.

റിപ്പോര്‍ട്ട്: ജോബി ജോര്‍ജ്