ടെക് അല്‍ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നടത്തി
Thursday, March 26, 2015 6:50 AM IST
കുവൈറ്റ്: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ കുവൈറ്റിലെ കൂട്ടായ്മയായ ടെക് അല്‍ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ 'സ്പെക്ട്രം' എന്ന പേരില്‍, മാര്‍ച്ച് 20ന് രാഡിസന്‍ ബ്ളു ഹോട്ടലില്‍ നടത്തി.

ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഗണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. സ്പെക്ട്രം ഇവന്റ് മാനേജര്‍ മാത്യു ഫിലിപ്പ് സ്വാഗതവും ടെക് അല്‍ കുവൈറ്റ് ചെയര്‍മാന്‍ ജോഷി സെബാസ്റ്യന്‍ അധ്യക്ഷ പ്രസംഗവും നടത്തി. ചടങ്ങില്‍ സ്പെക്്രം സുവനീര്‍, ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ പ്രിന്‍സിപ്പല്‍ പ്രഫ. കൃഷ്ണകുമാറിനു നല്‍കി പ്രകാശനം ചെയ്തു. കുവൈറ്റ് എന്‍ജിനിയേഴ്സ് ഫോറം കണ്‍വീനര്‍ സന്തോഷ്കുമാര്‍ ആശംസാപ്രസംഗം നടത്തി.

പരിപാടിയോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ മികച്ച പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മൂന്നു സെമിനാറുകള്‍ സംഘടിപ്പിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കൃഷ്ണകുമാര്‍ എന്‍ജിനിയറിംഗ് ജോലിയുടെ വിവിധ വശങ്ങളെ കുറിച്ചും എന്‍ജിനിയറിംഗ് ശാഖകളെ കുറിച്ചും പ്രതിപാദിച്ചു.

കുവൈറ്റ് സര്‍വകലാശാലാ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി അധ്യക്ഷന്‍ അലി യാഹ്യ ബുമജ്ദാദ് ഓണ്‍ലൈന്‍ മൈക്രോസ്കോപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തെക്കുറിച്ച് സന്തോഷ് കുമാര്‍ ഷേനോയ് സംവദിച്ചു. വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നു നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച പഠന നിലവാരം പുലര്‍ത്തിയതിനുള്ള പ്രശംസാപത്രം നല്‍കി ആദരിച്ചു. സ്പെക്ട്ര കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ്. സുനില്‍ നന്ദി പറഞ്ഞു.

വൈകുന്നേരം നടന്ന ടെക് നൈറ്റ് കൂട്ടായ്മയില്‍ മുന്‍കാല ചെയര്‍മാന്മാരെയും മുതിര്‍ന്നവരെയും പൊന്നാട നല്‍കി ആദരിച്ചു. അലൂമ്നി സെക്രട്ടറി സന്തോഷ് ജോസഫ് സ്വാഗത പ്രസംഗവും എക്സ് ഒഫിഷ്യോ സുരേഷ് കൃഷ്ണന്‍. എന്‍ജിസി ഡെസിഗ്നെറ്റ് അനില്‍കുമാര്‍ ആശംസാപ്രസംഗങ്ങളും നടത്തി. ജോയിന്റ് സെക്രട്ടറി എന്‍.എസ്. സുനില്‍ നന്ദി പറഞ്ഞു. തുടര്‍ന്നു പ്രീതി വാരിയരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അംഗങ്ങള്‍ക്കെല്ലാവര്‍ക്കും അത്താഴവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍