കാര്‍ഷികരംഗത്തെ കൂട്ടായ്മകള്‍ സംഗമിക്കുന്നു
Thursday, March 26, 2015 6:49 AM IST
ജിദ്ദ: സോഷ്യല്‍ മീഡിയ ജനോപകാരത്തിനാവണം എന്ന ലക്ഷ്യതോടെ 2009 ല്‍ ജിദ്ദയിലുള്ള പ്രവാസിയായ ഹക്കീം ചെറുശോല ആരംഭിച്ച ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണു കൃഷി ഗ്രൂപ്പ്.

വീട്ടമ്മമാരെയും ചെറുപ്പക്കാരെയുമൊക്കെ കൃഷിയിലേയ്ക്ക്, വിഷരഹിതമായ ഭക്ഷണത്തിലേയ്ക്ക് നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

സര്‍ക്കാരിന്റെ കാര്‍ഷിക സഹായ പദ്ധതികള്‍ പലതും വിജയം കാണാത്തിടത്ത് ഈ കൂട്ടായ്മ വിജയം കാണുകതന്നെ ചെയ്തു. കേരളത്തിലെ ടെറസുകളിലും അടുക്കളമുറ്റത്തും പച്ചക്കറികള്‍ വളരാന്‍ തുടങ്ങി. കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോള്‍ അനുഭവം നല്‍കിയ കരുത്തുമായി ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ പരസ്പരം സഹായമാവുകയായിരുന്നു.

സൌജന്യവിത്ത് വിതരണം ഒരു വിപ്ളവം തന്നെയായിരുന്നു. സമാന ചിന്താഗതിക്കാരായ കൃഷി ഗ്രൂപ്പ്, വയലും വീടും, ഓരോ വീട്ടിലും അടുക്കളത്തോട്ടം, കോഴിക്കോട് അടുക്കളത്തോട്ടം, മണ്ണും മനസും, ഗോട്ട് ഫാംസ് എന്നീ ഗ്രൂപ്പുകള്‍ ഒന്നായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ഒരു കാര്‍ഷിക സംഗമം മാര്‍ച്ച് 28}ു ചാലക്കുടി കൂടപ്പുഴയിലെ കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രോണമി സെന്ററില്‍ നടത്തുന്നു. രാവിലെ എട്ടി}ു രജിസ്ട്രേഷനോടെ ആരംഭിക്കുന്ന മീറ്റ് വൈകുന്നേരം അഞ്ചിന് അവസാനിക്കും. നൂറു രൂപയാണു രജിസ്ട്രേഷന്‍ ഫീസ്.

വിശദ വിവരങ്ങള്‍ക്ക്: ചന്ദ്രിക ദേവി 9497633171, ജിഹേഷ് 9448265607.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍