ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച്ചു
Thursday, March 26, 2015 5:25 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍, മാര്‍ച്ച് 22ന് (ഞായറാഴ്ച) ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനും ആദ്യ കുമ്പസാരത്തിനും ഒരുങ്ങിക്കൊണ്ടിരികുന്ന മൂന്നാം ക്ളാസ് കുട്ടികള്‍ക്കായി ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രത്യേക ഒരുക്ക സെമിനാര്‍ നടത്തി. ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തിനോടൊപ്പം എത്തിയ അങ്ങാടിയത്ത്, ദൈവസ്നേഹം, വിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികളോടു ലളിതമായ ഭാഷയില്‍ സംസാരിച്ചു. അതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയും അവരോട് ഒരു നല്ല അപ്പച്ചന്‍ എന്നപോലെ ഇടപഴകുകയും ചെയ്തു. ക്ളാസിനുശേഷം പിതാവ് കുട്ടികള്‍ക്കു സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി.

ദിവ്യബലിക്കു ശേഷം കുട്ടികള്‍, മാര്‍ ജേക്കബ് അങ്ങാടിയത്തിനോടും ബെല്‍ത്തങ്ങാടി മെത്രാന്‍ മാര്‍ ലോറന്‍സ് മൂക്കുഴിയോടും, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനോടും, മറ്റ് വൈദികരോടും, മാതാപിതാക്കളോടുമൊത്ത് അത്താഴം കഴിക്കുകയും ചെയ്തു. പിതാവിനോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയത് വലിയ ഒരു അനുഭവവും, കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവവും ആയിരുന്നെന്ന് എല്ലാ മാതാപിതാക്കളും കുട്ടികളും നന്ദിയോടെ അനുസ്മരിച്ചു.

പിതാവുമൊത്തുള്ള ഈ ദിവസം കോ-ഓര്‍ഡിനേറ്റ് ചെയ്തത് ഡി. ര്‍. ഇ. സാബു മുത്തോലവും, അ. ഡി. ര്‍. ഇ. റ്റീനാ നെടുവാമ്പുഴ, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കോ. ഓര്‍ഡിനേറ്റേര്‍സ് സണ്ണി മുത്തോലവും, റ്റീനാ കോലടിയും ബിബ്ബി വെട്ടിക്കാട്ടും, മതാധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ജു ചകരിയാന്തടത്തില്‍, മിഷേല്‍ പുള്ളോര്‍കുന്നേല്‍, ഇലൈന്‍ ഒറ്റതൈക്കല്‍, ഷോണ്‍ പുലിമലയില്‍ എന്നിവരും ആണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി