ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു
Thursday, March 26, 2015 5:22 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ 2015 മാര്‍ച്ച് 21, 22 തീയതികളില്‍ ആചരിച്ചു. മാര്‍ച്ച് 21നു (ശനിയാഴ്ച) സന്ധ്യാപ്രാര്‍ഥനയും 22 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയും നടത്തി. വിശുദ്ധ കുര്‍ബാനമധ്യേ പരി: പിതാവിനുവേണ്ടി പ്രത്യേകം ധൂപപ്രാര്‍ഥന നടത്തുകയുണ്ടായി.

നമ്മളില്‍നിന്നു വേര്‍പ്പെട്ട് കര്‍തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പിതാക്കന്മാരുടെ ഓര്‍മ്മ നടത്തേണ്ടതു മക്കളായ നമ്മുടെ കടമയാണെന്ന് വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ സൂചിപ്പിക്കുകയുണ്ടായി. പാച്ചോര്‍ നേര്‍ച്ചയുമായി ഈ ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും അച്ചന്‍ ആശംസിക്കുകയുണ്ടായി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം