കേരള സമാജം വനിതാദിനാഘോഷം
Wednesday, March 25, 2015 6:22 AM IST
ബംഗളൂരു: കേരള സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്്ട്ര വനിതാ ദിനാഘോഷം മാര്‍ച്ച് 15 നു നടത്തി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നു നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലും കുടുംബത്തിലും വിജയം കൈവരിക്കണമെങ്കില്‍ സ്ത്രീകള്‍ ഉത്തരവാദിത്വം മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ശോഭനാ ജോര്‍ജ് പറഞ്ഞു. മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീക്കു വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ബംഗളൂരു കേരള സമാജം വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് സി. പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, കെഎന്‍ഇ ട്രസ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി, വനിതാ വിഭാഗം നേതാക്കളായ പോളിന്‍ തോമസ്, സുമതി തങ്കപ്പന്‍, രാധാ നായര്‍, രാധാ രാജഗോപാല്‍, സീന മനോജ്, ശോഭനാ ചൊലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ എന്നിവയും അരങ്ങേറി.