ഓഫീസ് ഉദ്ഘാടനവും ഉഗാദി ആഘോഷവും
Wednesday, March 25, 2015 6:21 AM IST
ബംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൈക്കൊന്ദ്രഹള്ളി- ബെല്ലന്ദൂര്‍ സോണിന്റെ പുതിയ ഓഫീസ് ഇട്ടിന സൌപര്‍ണിക ക്ളബ് ഹൌസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്രിസ്റല്‍ ഗ്രൂപ്പ് എംഡി ലത ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൈക്കൊന്ദ്രഹള്ളി സോണ്‍ ചെയര്‍മാന്‍ ടി.വി. അംബരീഷ് അധ്യക്ഷത വഹിച്ചു.

സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ കിരണ്‍ ജോസ് നന്ദിയര്‍പ്പിച്ചു. സുവര്‍ണ കര്‍ണാടക സംസ്ഥാന കാബിനറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് സംഘടനയുടെ വനിതാ വിഭാഗം രൂപീകരിച്ചു. മീന കമ്മത്തിനെ ചെയര്‍പേഴ്സണായും പ്രിയ രാജീവിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. ചടങ്ങിനു ശേഷം ഉഗാദി ആഘോഷങ്ങളും വിവിധ പരിപാടികളോടെ നടത്തി.