പ്രതിഷ്ഠാ ശുശ്രൂഷയും വാര്‍ഷികാഘോഷവും
Wednesday, March 25, 2015 5:51 AM IST
മസ്കറ്റ്: സിഎസ്ഐ സെന്റ് ജയിംസ് ഇടവകയുടെ വിപുലീകരിച്ച ചര്‍ച്ച് ഹാളില്‍ പ്രതിഷ്ഠാ ശുശ്രൂഷ മാര്‍ച്ച് 26ന് (വ്യാഴം) രാത്രി 8.30നു സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ തോമസ് കെ. ഉമ്മന്‍ നിര്‍വഹിക്കും.

ഇടവകയുടെ 39-ാമത് വാര്‍ഷികവും സ്ഥിരീകരണ ശുശ്രൂഷയും 27നു (വെള്ളി) രാവിലെ ഒമ്പതിനു നിര്‍വഹിക്കും. ഉച്ചയ്ക്ക് 12നു നടക്കുന്ന പൊതു സമ്മേളനത്തില്‍ റവ. ഡോ. തോമസ് കെ. ഉമ്മനു സ്വീകരണവും പാരിഷ് ഡേ ഉദ്ഘാടനവും നടക്കും. ഇടവകവികാരി റവ. ഡോ. ഷാജന്‍ എ. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങില്‍ വിവിധ സഭാ പ്രതിനിധികള്‍ ആശംസകള്‍ നേരുന്നു സംസാരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം