സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളാഘോഷം
Wednesday, March 25, 2015 4:41 AM IST
ഷിക്കാഗോ: കുടുംബജീവിതക്കാരുടെ മധ്യസ്ഥനും എളിമയുടെ മാതൃകയുമായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 22നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ കുര്‍ബാനകളില്‍ മുഖ്യകാര്‍മികരായത് ഇടവക ജനങ്ങള്‍ക്കേവര്‍ക്കും ഏറെ സന്തോഷമേകി.

ഇടവകയിലെ ജോസഫ് നാമധാരികളുടെ നേതൃത്വത്തിലായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍. ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു. വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം