ജികെയുടെ നിര്യാണം സംശുദ്ധരാഷ്ട്രീയത്തിനു കനത്ത നഷ്ടം: ഒഐസിസി തിരുവനന്തപുരം
Tuesday, March 24, 2015 8:15 AM IST
റിയാദ്: നാലു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ സത്യസന്ധമായ പൊതു പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കോണ്‍ഗ്രസ് നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്റെ വിയോഗം സംശുദ്ധ രാഷ്ട്രീയത്തന് തീരാനഷ്ടമാണെന്നും റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജി. കാര്‍ത്തികേയന്റെ ഉപദേശങ്ങളും പ്രവര്‍ത്തികളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വിലപ്പെട്ടതായിരുന്നെന്നും അദ്ദേഹത്തിന്റെ ജീവിതം എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വഴികാട്ടിയാകുമെന്നും ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി. കാര്‍ത്തികേയന്‍ അനുസ്മരണയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്് മുഹമ്മദലി മണ്ണാര്‍ക്കാട് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് നാസര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണന്‍, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കാരന്തൂര്‍, ജലാല്‍ മൈനാഗപ്പള്ളി, സുരേഷ് ബാബു ഈരിക്കല്‍, ടി.പി.എ മജീദ്, കെഎംസിസി നേതാവ് ഫൈസല്‍ കണിയാപുരം, നിഷാദ് ആലംകോട്, സാബു കുളമുട്ടം, ഷാജി മഠത്തില്‍ തുടങ്ങിയവര്‍ ജി. കാര്‍ത്തികേയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍