കുവൈറ്റില്‍ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കണം: ഡോ. എ. സമ്പത്ത് എംപി
Tuesday, March 24, 2015 5:50 AM IST
കുവൈറ്റ് സിറ്റി: അന്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ ഉതകുംവിധം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നു ഡോ. എ.സമ്പത്ത് എംപി.

കല കുവൈറ്റിന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇവിടം സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്.

ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം ഉറപ്പാക്കുക, ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ, നഴ്സിംഗ് റിക്രൂട്ട്മെന്റ് സുതാര്യമാക്കുക, യാത്ര ക്ളേശങ്ങള്‍ പരിഹരിക്കനാവശ്യമായ നടപടികള്‍, ഇന്ത്യ കുവൈറ്റ് സൌഹൃദബന്ധങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ആവശ്യമുള്ള വിവിധ പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

കല കുവൈറ്റ് ഭാരവാഹികളായ ടി.വി. ഹിക്മത്, സജി തോമസ് മാത്യു, ആര്‍.നാഗനാഥന്‍, എന്‍. അജിത്കുമാര്‍, ജെ. സജി, സാം പൈനുംമൂട് എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍