വാണാക്യൂ സെന്റ് ജയിംസില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
Tuesday, March 24, 2015 5:04 AM IST
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സിയിലെ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും, വാണാക്യൂവില്‍ വാങ്ങിയ ആരാധനാലയത്തില്‍ പ്രഥമ ബലിയര്‍പ്പണം നടത്തിയതിന്റെ വാര്‍ഷികവും സംയുക്തമായി മാര്‍ച്ച് 24ന് (ചൊവ്വാഴ്ച) നടത്തും. അന്നേദിവസം രാത്രി ഏഴിന് സന്ധ്യാനസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയും നടത്തുന്നതാണ്.

ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ വികാരിയും ഫാ. ആകാശ് പോള്‍ അസോസിയേറ്റ് വികാരിയുമായി ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നു.

മാര്‍ച്ച് 24നു നടത്തപ്പെടുന്ന ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിലും ഇടവക വാണാക്യൂവില്‍ കരസ്ഥമാക്കിയ ആരാധനാലയത്തില്‍ പ്രഥമ ബലിയര്‍പ്പണം നടത്തിയതിന്റെ അനുസ്മരണം ആഘോഷിക്കുന്ന ചടങ്ങുകളിലും സംബന്ധിക്കാന്‍ ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പൌലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 973 707 8143, കുര്യന്‍ സ്കറിയ (സെക്രട്ടറി) 973 723 4592, ജേക്കബ് വര്‍ഗീസ് (ട്രസ്റി) 973 901 2115).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം