ആശ്രമ സന്ദര്‍ശനം നടത്തി
Monday, March 23, 2015 8:15 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തിലെ മതബോധന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ബോസ്കോ മനെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികള്‍ നോമ്പുകാലത്ത് സമാഹരിച്ച മിഷന്‍ ഫണ്ട് ആശ്രമത്തിലെ അന്തേവാസികളായ കുട്ടികള്‍ക്കു കൈമാറി. സന്ദര്‍ശനത്തിന് വികാരി ഫാ. ബിനു കുന്നത്ത് നേതൃത്വം നല്കി.