ദുബായി പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി കണ്‍വന്‍ഷന്‍ മാര്‍ച്ച് 27ന്
Monday, March 23, 2015 8:11 AM IST
ദുബായി: യുഎഇ കെഎംസിസിയുടെ 2015-18 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ദുബായി പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസിയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മാര്‍ച്ച് 27ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനു ദുബായി കെഎംസിസി ആസ്ഥാനത്തു ചേരും. പെരിന്തല്‍മണ്ണ മണ്ഡലത്തിലുള്ള മുഴുവന്‍ കെഎംസിസി മെംബര്‍മാരും പങ്കെടുക്കണമെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുസമദ് ആനമങ്ങാട് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 0507138492.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍