കബീര്‍ ബാഖവിയുടെ ബഹറിന്‍ പ്രഭാഷണ പരമ്പരയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍
Monday, March 23, 2015 5:09 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര മാര്‍ച്ച് 27, 28, 29 തീയതികളില്‍ ബഹറിനിലെ കേരളീയ സമാജം ഓഡിറ്റോറിയം, പാക്കിസ്ഥാന്‍ ക്ളബ്ബ് എന്നിവിടങ്ങളില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതിനായി വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.

പ്രഭാഷണത്തിനു മുന്നോടിയായി വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത പ്രവര്‍ത്തകര്‍ മുഖേനെ ബഹറിനിലുടനീളം പ്രചാരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതിനായി മദ്രസ പിടിഎ കമ്മറ്റിയും രംഗത്തിറങ്ങും.

സമസ്തയുടെ കീഴില്‍ കബീര്‍ ബാഖവിയുടെ മൂന്നാമതു വാര്‍ഷിക പ്രഭാഷണമാണ് ഈ വര്‍ഷം ബഹറിനില്‍ നടക്കുന്നത്. കഴിഞ്ഞ പരിപാടികളിലേക്കാള്‍ മികച്ച സകര്യവും സംവിധാനവുമാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ബഹറിനിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാനാവുന്നവിധം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടുകൂടെയുള്ള സദസും സദസിന്റെ എല്ലാ ഭാഗത്തുനിന്നു പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്പ്ളേ സിസ്റവും സജ്ജീകരിക്കുമെന്നും അവര്‍ വിശദീകരിച്ചു.

നാട്ടിലെയും ബഹറിനിലെയും പ്രമുഖരുടെ ലേഖനകള്‍ ചേര്‍ത്തുള്ള പ്രൌഢമായ ഒരു വാര്‍ഷിക സുവനീറും ഇത്തവണ പുറത്തിറക്കുന്നുണ്െടന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ വേദികള്‍ പാക്കിസ്ഥാന്‍ ക്ളബ്ബിലും കേരളീയ സമാജത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ടിനു പ്രഭാഷണപരമ്പര ആരംഭിക്കും. ചടങ്ങില്‍ ബഹറിനിലെ സ്വദേശി പ്രമുഖരും സംബന്ധിക്കും.

'ഇസ്ലാം സത്യത്തിന്റെ മതം' എന്ന പ്രമേയത്തില്‍ വര്‍ഷം തോറും മാര്‍ച്ച് മാസങ്ങളിലാണ് ബാഖവിയുടെ ബഹറിന്‍ പ്രഭാഷണം നടന്നു വരുന്നത്. 2013, 2014 വര്‍ഷങ്ങളില്‍ നടന്ന പ്രഭാഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പ്രഭാഷണം നടക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 0097333257944.