സീറോ മലങ്കര കത്തോലിക്കാ പിതൃവേദി പ്രതിഷേധ സമരം സംഘടിപ്പിച്ചു
Monday, March 23, 2015 5:06 AM IST
ന്യൂഡല്‍ഹി: സീറോ മലങ്കര കത്തോലിക്കാ പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണു സമരം.

മാര്‍ച്ച് 22ന് (ഞായര്‍) നടന്ന സമരത്തിനു ഡോ. ജോര്‍ജ് നെടുംപ്ര, ഫാ. ഫിലിപ്പ് വാഴക്കുന്നത്ത്, കെ. റെജി, പൊന്നപ്പന്‍, റോയി തോമസ് എന്നിവര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ കൂട്ടായ്മയില്‍ ഇടവകാംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ ബോധവത്കരണ ചര്‍ച്ചയും നടത്തി.