ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കഷ്ടാനൂഭവ ശുശ്രൂഷകളും
Monday, March 23, 2015 4:39 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓത്തഡോകസ് സിറിയന്‍ ചര്‍ച്ച് ,നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലൂള്ള ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും കഷ്ടാനുഭവ ശുശ്രൂഷകളും മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ചുവരെ നടത്തുന്നു.

മാര്‍ച്ച് 28 ശനിയാഴ്ച വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ഥനയും വിശുദ്ധ കുമ്പസാരവും ,മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ 8:30നു പ്രഭാത നമസ്കാരവും തുടര്‍ന്ന് ഒമ്പതിന് അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് ്മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും നടത്തും.

മാര്‍ച്ച് 30നും (തിങ്കളാഴ്ച) മാര്‍ച്ച് 31നു (ചൊവാഴ്ച) വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രര്‍ഥന ഉണ്ടായിാരിക്കും. ഏപ്രില്‍ ഒന്നിനു (ബുധനാഴ്ച) വൈകുന്നേരം ആറിനു പെസഹാശുശ്രൂഷയും ,ഏപ്രില്‍ രണ്ടിന് (വ്യഴാഴ്ച) വൈകുന്നേരം 5.30നു കാല്‍ കഴുകല്‍ ശുശ്രൂഷയും നടത്തപ്പെടും. ഏപ്രില്‍ മൂന്നിന് രാവിലെ 8.30നു ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ തുടങ്ങം. ഏപ്രില്‍ നാലിന് (ശനിയാഴ്ച) രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 5 (ഞായറാഴ്ച) രാവിലെ ഏഴിനു പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ,ഉയര്‍പ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഈസ്റര്‍ സദ്യയോടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് വിരാമം ഇടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടവക വികാരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്േകാപ്പ (718) 934 1636, സെക്രട്ടറി ജോര്‍ജ് പറമ്പില്‍ (516) 741 5456, ട്രെഷറര്‍ കോശി ചെറിയാന്‍ (917)921 1419, ഇടവക വെബ്സൈറ്റ് ംംം.ഴൃെേലഴീൃശീൂൌലലി.ീൃഴ