ക്വലാലംപൂരില്‍ യുവനേതാക്കന്മാര്‍ക്കായി അന്താരാഷ്ട്ര സമ്മേളനം നടത്തി
Sunday, March 22, 2015 7:07 AM IST
ക്വലാലംപുര്‍: യുവ നേതാക്കന്മാര്‍ക്കായി 'ഐസിവൈഎല്‍ 2015' എന്ന പേരില്‍ അന്താരാഷ്ട്ര സമ്മേളനം ക്വലാലംപൂരില്‍ മാര്‍ച്ച് 19, 20, 21 തീയതികളില്‍ സംഘടിപ്പിച്ചു.

പുത്ര വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന സമ്മേളനം മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് ബിന്‍ ദുന്‍ ഹാജി അബ്ദുള്‍ റസാഖും യുവജന സ്പോര്‍ട്സ് മന്ത്രി ഖൈരി ജമാലുദ്ദീനും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ ഇരുപതില്‍പരം രാജ്യങ്ങളെ പ്രതിനിധീകരിച്ച് യുവനേതാക്കള്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍നിന്നും തൃശൂര്‍, ചാവക്കാട് കുഞ്ഞിമുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിയാസ് പങ്കെടുത്തു. ക്വലാലംപൂര്‍ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് നടത്തുന്ന മുഹമ്മദ് റിയാസ്, പ്രൈവറ്റ് കോളജ് ലക്ചററായി ജോലി ചെയ്യുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തതിനുള്ള അവാര്‍ഡ് യുവജന സ്പോര്‍ട്സ് ജനറല്‍ സെക്രട്ടറിയില്‍നിന്നു മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.