പ്രവാസികള്‍ക്കിടയില്‍ ഒന്നാമതെത്താന്‍ ഫെഡറല്‍ ബാങ്ക്
Sunday, March 22, 2015 7:07 AM IST
കുവൈറ്റ്: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ ഫെഡെറല്‍ ബാങ്ക് പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ മുന്നേറ്റത്തിനു തയാറെടുക്കുന്നു. പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ബാങ്കിംഗ് സേവനങ്ങളും നിക്ഷേപ പദ്ധതികളുമായി ബാങ്ക് കൂടുതല്‍ വിദേശ ഇന്ത്യക്കാരില്‍ എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുകയാണ്.

ലോകത്തെമ്പാടുമായി ആറു ദശലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഫെഡറല്‍ ബാങ്കിന്റെ ഫിക്സഡ് ഡെപ്പോസിറ്റും സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റും, ക്രിസില്‍ (ഇഞകടകഘ) റേറ്റിംഗില്‍ ഏറ്റവും മുകളിലുള്ള എ വണ്‍ പ്ളസ് (അ ഛചഋ +) നേടിയിട്ടുണ്െടന്ന് ബാങ്കിന്റെ ജനറല്‍ മാനേജരും ഓവര്‍സീസ് ഓപ്പറേഷന്‍സിന്റെ തലവനായി നിയമിതനുമായ കെ.ഐ. വര്‍ഗീസ് പറഞ്ഞു. സ്ഥാനമേറ്റെടുത്തശേഷം ആദ്യമായി ബഹറിനില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ബാങ്കിംഗ് രംഗത്ത് പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും മറ്റാരേക്കാളും മുമ്പേ പരിചയപ്പെടുത്തിയതും അത്തരം സേവനങ്ങളും ബാങ്കിംഗ് ഉത്പന്നങ്ങളും സാധാരണക്കാരനുപോലും പ്രാപ്യമാവും വിധം നടപ്പിലാക്കിയതും ഫെഡറല്‍ ബാങ്കാണെന്ന് അദ്ദേഹം പറഞ്ഞു. 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ബാങ്കിനിപ്പോള്‍ 1225 ബ്രാഞ്ചുകളും 1479 എടിഎം സെന്ററുകളും ഉണ്ട്.

നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മികച്ച നേട്ടമാണു ബാങ്ക് കൈവരിച്ചിരിക്കുന്നത്. ബാങ്കിന്റെ അറ്റാദായം 29.13 ശതമാനം വര്‍ധനയോടെ 725.22 കോടിയിലെത്തി. മൊത്തം നിക്ഷേപം 65,550 കോടി രൂപ കടന്നപ്പോള്‍ അതില്‍ 22,344 കോടിയും പ്രവാസികളുടെ അക്കൌണ്ടിലാണ്.

റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള ഐടി മാനേജ്മെന്റ് എക്സലന്റ് അംഗീകാരമായ ഐഡിആര്‍ബിടി (ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്നോളജി) അവാര്‍ഡുകളില്‍ അഞ്ചില്‍ നാലും നേടി ഫെഡെറല്‍ ബാങ്ക് ഈയിടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്.

കേരളത്തില്‍ ഏറ്റവും മുന്‍നിര സ്ഥാനമുള്ള ബാങ്കിനു തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വ്യക്തമായ സ്വാധീനമുണ്െടന്നും ഗുജറാത്ത്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്കിംഗ് രംഗത്ത് വിപ്ളവകരമായ പരിഷ്കാരങ്ങളും സാങ്കേതിക സൌകര്യങ്ങളുമാണ് ഫെഡെറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്കായ് നടപ്പാക്കിയിട്ടുള്ളത്. ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക്, വലിയ കമ്പനികളെ ലക്ഷ്യമിട്ടുള്ള വിര്‍ച്വല്‍ അക്കൌണ്ടിംഗ് സിസ്റം (വിഎഎസ്), ഇ-മെയിന്റന്‍സ്, സ്കാന്‍ എന്‍ പേ, അപ്നാ ഗോള്‍ഡ് 24*7, ഫെഡ് റൈസ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

ഫെഡ് ഫാസ്റ്, ഫെഡറല്‍ എക്സ്പ്രസ് റെമിറ്റന്‍സ്, ഫെഡ്ഫ്ലാഷ് തുടങ്ങി നിരവധി മികച്ച സേവനങ്ങളും കാഷ് പെയ്മെന്റ് പ്രൊഡക്ടുകളും ഫെഡറല്‍ ബാങ്ക് ഉപയോക്തക്കള്‍ക്കായി ഒരുക്കിയിട്ടുണ്െടന്നും പ്രവാസികള്‍ വഴി മൊത്തം ഇന്ത്യയിലെത്തുന്ന പണത്തിന്റെ ഒന്‍പത് ശതമാനത്തിലധികവും ഫെഡറല്‍ ബാങ്കിലൂടെയാണു വരുന്നതെന്നും ബാങ്കിന്റെ മിഡില്‍ ഈസ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസറും എജിഎമ്മുമായ ദീപക് ഗോവിന്ദ് പറഞ്ഞു.

പണമിടപാടു സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോക്താക്കളെ സഹായിക്കാന്‍ അബുദാബിയില്‍ റെപ്രസെന്റേറ്റീവ് ഓഫീസും യുഎഇ, ഖത്തര്‍, ഒമാന്‍, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലായി 18 ഓഫീസര്‍മാരുമുണ്െടന്നും വര്‍ഗീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍