ആദി ശങ്കറി}ു 'മലയാളിരത്ന' അവാര്‍ഡ്
Sunday, March 22, 2015 7:04 AM IST
ബ്രാംപ്ടണ്‍ (കാനഡ): ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിച്ച കിഡ്സ് ഫെസ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ആദി ശങ്കര്‍ 'മലയാളിരത്ന' അവാര്‍ഡ് കരസ്ഥമാക്കി.

കഴിഞ്ഞ രണ്ടുമാസക്കാലമായി സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി സമാജം നടത്തിയ വിവിധ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുത്ത് ആദി ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുകയായിരുന്നു.

പങ്കെടുത്ത 16 ഇനങ്ങളില്‍ 14 ഒന്നാം സ്ഥാനങ്ങളും രണ്ടിനങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 76 പോയിന്റുകളോടെ ജൂണിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആദി മറ്റു രണ്ടു വിഭാഗങ്ങളെക്കാളും മുന്നിലെത്തുകയായിരുന്നു.

സമാജം സെന്ററില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അവാര്‍ഡ് സമ്മാനിച്ചു. ജോബ്സന്‍ ഈശോ, (കനേഡിയന്‍ പാര്‍ലമെന്റ് എംപി സ്ഥാനാര്‍ഥി), ഫാ. മാക്സിന്‍ ജോണ്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കാനഡയിലെ എല്ലാ മലയാളി കുട്ടികള്‍കും പ്രചോദനവും മാതൃകയുമാണ് ആദിയുടെ കഠിനാധ്വാനവും വിജയവുമെന്നു കുര്യന്‍ പ്രക്കാനം, ഫാ. മാക്സിന്‍, ജോബ്സന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനു ബ്രാംപ്ടണ്‍ മലയാളി സമാജം നടത്തിവരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഒന്നാണ് കിഡ്സ് ഫെസ്റ്. കാനഡയിലെ വിവിധ കലാ മത്സരങ്ങളില്‍ ആദി സമ്മാനാര്‍ഹന്‍ ആയിട്ടുണ്ട്. നാലാം ക്ളാസില്‍ പഠിക്കുന്ന ആദി സ്കൂള്‍ ആര്‍ട്ട് കൌണ്‍സില്‍ മെംബര്‍, ചെസ് ക്ളബ്ബ് ലീഡര്‍, സ്കൂള്‍ മാസ്റര്‍ ഓഫ് സെറിമണീസ്, ബ്രാംപ്ടണ്‍ മലയാളി സമാജം കിഡ്സ് വേദി വൈസ് ചെയര്‍, ഗ്രീന്‍ ക്ളബ്ബ് മെംബര്‍, സ്കൂള്‍ ഡ്രാമ ക്ളബ്ബ് മെംബര്‍ എന്നിങ്ങനെ നിരവധി കലാ-കായിക ക്ളബ്ബുകളിലും കമ്മിറ്റികളിലും പ്രവര്‍ത്തിച്ചു വരുന്നു. ചെറിയ ക്ളാസുകള്‍ മുതല്‍ തുടര്‍ച്ചയായി പഠനത്തില്‍ എ പ്ളസ് നിലവാരവും സ്കൂള്‍ ഫസ്റും നിലനിര്‍ത്തി വരുന്ന ആദിക്ക് അസ്ട്രോനറ്റ് ആകാനാണ് ആഗ്രഹം.

എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളും കാനഡയില്‍ സ്ഥിരതാമസക്കാരുമായ ജയശങ്കര്‍-ലൌലി ദമ്പതികളുടെ ഏക പുത്രനാണ് പത്തു വയസുകാരനായ ആദി ശങ്കര്‍.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള