സിഎംഎ കലാമേള: ലോഗോ പ്രകാശനം ചെയ്തു
Sunday, March 22, 2015 7:04 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഏപ്രില്‍ 11-ന് (ശനി) നടത്തുന്ന 'കലാമേള 2015' ന്റെ ലോഗോ പ്രസിഡന്റ് ടോമി അമ്പേനാട്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി ബിജി സി. മാണി അധ്യക്ഷത വഹിച്ചു. കലാമേള കോ-ഓര്‍ഡിനേറ്റിംഗ് ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് സ്വാഗതവും കോ ചെയര്‍മാന്‍മാരായ രഞ്ജന്‍ ഏബ്രഹാം ആശംസയും സ്റാന്‍ലി കളരിക്കാമുറി നന്ദിയും പറഞ്ഞു.

ഏപ്രില്‍ 11}ു സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഈ വര്‍ഷം 'സൂപ്പര്‍ കിഡ്' എന്ന പേരില്‍ പുതിയ മത്സര ഇനവും ഖശഴമെം ജ്വ്വൌഹല മത്സരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കലാമേളയുടെ രജിസ്ട്രഷന്‍ ഫോമുകള്‍, സ്പെല്ലിംഗ് ബീ അക്ഷരങ്ങള്‍, പ്രസംഗത്തിനുള്ള വിഷയങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ ല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം