യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ ചെരാത് സാഹിത്യവേദി അനുശോചിച്ചു
Sunday, March 22, 2015 6:59 AM IST
റിയാദ്: സ്വരരാഗങ്ങളുടെ ഗംഗാപ്രവാഹം സമ്മാനിച്ച്, ഭാഷയുടെ ലാളിത്യം കൊണ്ട് മലയാളമനസില്‍ മഹാകച്ചേരി തീര്‍ത്ത കൈരളിയുടെ പ്രിയകവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ നിര്യാണം മലയാള കാവ്യപാതയിലെ തീരാനഷ്ടങ്ങളിലൊന്നാണെന്നും ഗാനരചനാ വഴികളില്‍ തനത് സൌന്ദര്യം നിലനിര്‍ത്തി അക്ഷരപുണ്യമായിരുന്ന കേച്ചേരിയുടെ വിയോഗം മലയാളിക്ക് താങ്ങാനാവുന്നതിനും അപ്പുറമാണെന്നും റിയാദിലെ ചെരാത് സാഹിത്യവേദിയുടെ അനുശോചനകുറിപ്പില്‍ അറിയിച്ചു.

ഓരോ ഗാനങ്ങളും ഓരോ അനുഭവമാക്കി മാറ്റാന്‍ അദ്ദേഹത്തിലെ പ്രതിഭക്ക് സാധിച്ചിരുന്നു. പതിനാലാം രാവുദിച്ചത് മാനത്തോ, കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ തുടങ്ങി കൃഷ്ണകൃപാ സാഗരം പോലുള്ള ഗാനങ്ങള്‍ വരെ അതീവ ഭാവതീവ്രമാക്കാന്‍ അദ്ദേഹത്തിന്റെ തൂലികക്കായത് മലയാളിയുടെ സൌഭാഗ്യങ്ങളിലൊന്നാണെന്നും അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍