ഏയ്ഞ്ചല്‍ മേരി ജോണ്‍ ടാലന്റ് സ്റാര്‍
Saturday, March 21, 2015 8:33 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് ടാലന്റ് ഫെസ്റില്‍ (ഐപിടിഎഫ് 2015) ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയിലെ ഏയ്ഞ്ചല്‍ മേരി ജോണിനു ടാലന്റ് സ്റാര്‍ പുരസ്കാരം.

കൊപ്പേല്‍, ഗാര്‍ലന്റ്, ഒക്ലഹോമ, ഹൂസ്റണ്‍, പേര്‍ലാന്റ്, മക്കാലെന്‍, സാന്‍ ആന്റോണിയോ, ഓസ്റിന്‍ എന്നീ ടെക്സസ്-ഒക്ലഹോമ റീജണിലെ എട്ടു ദേവാലയങ്ങളില്‍ നിന്നു പ്രാഥമിക റൌണ്ടുകള്‍ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട 350 ല്‍ പരം കുട്ടികള്‍ പങ്കെടുത്ത സണ്‍ഡേ സ്കൂള്‍ യുവജനോത്സവത്തിലാണ് 18 പോയിന്റ് നേടി ഏയ്ഞ്ചല്‍ ടാലന്റ് സ്റാര്‍ പുരസ്കാരം നേടിയത്.

സോളോ സോംഗ് ഇംഗ്ളീഷ്, സോളോ സോംഗ് മലയാളം, മോണോ ആക്ട് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോളോ ഫോക് ഡാന്‍സില്‍ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാന്‍സില്‍ മൂന്നാം സ്ഥാനവും നേടി.

ഹൂസ്റണില്‍ മിസൂറി സിറ്റിയില്‍ താമസിക്കുന്ന ജോണി പറമ്പുകാട്ടിലിന്റെയും മേരി ജോണിന്റെയും മകളാണ് ആറാം ക്ളാസുകാരിയായ ഏയ്ഞ്ചല്‍. ശാലോമിന്റെ ഹൂസ്റണിലെ മുന്‍ റീജണല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് ജോണി. തലശേരി തോമാപുറം ഇടവകാംഗം ആണ്.

ഏയ്ഞ്ചല്‍ ഇടവകയിലെ ഗാനശുശ്രൂഷകളിലും സജീവമാണ്. സഹോദരന്‍: കെജിയില്‍ പഠിക്കുന്ന ആന്റണി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍