ഗോപിക ദിനേശിന് ഹംദാന്‍ അവാര്‍ഡ്
Saturday, March 21, 2015 8:33 AM IST
അബുദാബി: വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകള്‍ക്കു നല്‍കുന്ന ഹംദാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അബുദാബി ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ ഗോപിക ദിനേശും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ദുബായ് ഉപ ഭരണാധികാരിയും യുഎഎയുടെ ധനകാര്യ വ്യവസായ വകുപ്പു മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. പഠനത്തിലും പാഠ്യേതര രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന യുഎഇയിലെ സ്വദേശികളും വിദേശികളുമായ വിദ്യാര്‍ഥികള്‍ക്കാണ് പുരസ്കാരം ലഭിക്കുന്നത്.

അബുദാബി ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ ഗോപിക യുഎഇയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തിയ കലാ മേളകളില്‍ നിരവധി തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളില്‍ മാത്രമല്ല മോണോ ആക്ടിലും നാടകാഭിനയത്തിലും മികച്ച നേട്ടങ്ങള്‍ ഈ മിടുക്കി ഇതിനകം കൈവരിച്ചിട്ടുണ്ട്.

പയ്യന്നൂര്‍ കണ്േടാത്ത് സ്വദേശി ദിനേശ് ബാബുവിന്റെയും സിന്ധു ദിനേശിന്റെയും മകളാണ് ഗോപിക. സഹോദരന്‍: സിദ്ധാര്‍ഥ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള