കുവൈറ്റ്: മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയായില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അബ്ദുള്‍ ഫത്താഹ് തൈയില്‍ ജനറല്‍ കണ്‍വീനറായും, മുനീര്‍ അഹമ്മദ്, അന്‍വര്‍ സാദത്ത് എന്നിവര്‍ കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിക്ക് രൂപം നല്‍കിയത്. തോമസ് മാത്യു കടവില്‍ വരണാധികാരി ആയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എംഎംഎഫ് മുന്‍ ജന. കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ ജലിന് തൃപ്രയാര്‍ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ സാധിച്ചത് ഒരു നേട്ടമായി ചര്‍ച്ച വിലയിരുത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ, പി.പി. ജുനൂബ്, സജീവ് പീറ്റര്‍, നിക്സന് ജോര്‍ജ്, ഗഫൂര്‍ മൂടാടി, മുഹമ്മദ് റിയാസ്, സുനോജ് നമ്പ്യാര്‍, അസീസ് തിക്കോടി, അന്‍വര്‍ സാദത്ത്, തോമസ് മാത്യു കടവില്‍, അബ്ദുള്‍ ഫത്താഹ് തൈയില്‍, ഗിരീഷ്, ടി.വി. ഹിക്മത്, പി.സി. ഹരീഷ്, സലിം കോട്ടയില്‍, അനില്‍ പി. അലക്സ്, ഇസ്മയില്‍ പയ്യോളി, നൌഫല്‍ മൂടാടി, മുനീര്‍ നന്ദി, എന്നിവര്‍ പ്രസംഗിച്ചു. അനില്‍ കേളോത്ത് സ്വാഗതം പറഞ്ഞു. ഓഡിറ്ററായി അനില്‍ അലക്സിനെയും യോഗം തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കുവേണ്ടി, ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍