അബാസിയയിലെ ജനങ്ങള്‍ വീണ്ടും ദുരിതത്തില്‍
Saturday, March 21, 2015 8:31 AM IST
കുവൈറ്റ്: വിദേശികള്‍ ഏറെ തിങ്ങി താമസിക്കുന്ന ജലീബില്‍ ജനങ്ങള്‍ വീണ്ടും ദുരിതത്തിലായി. റോഡരികില്‍ കൂട്ടിയിടുന്ന മാലിന്യങ്ങളും പൊട്ടിയൊലിക്കുന്ന അഴുക്കുചാലില്‍ നിന്നുള്ള മലിന ജലവും കൂടി ജീവിതം ദുസഹമാക്കിയിരിക്കുകയാണ്.

പതിനായിരത്തോളം മലയാളികള്‍ താമസിക്കുന്ന ഈ മേഖലയില്‍ അഞ്ചോളം ഇന്ത്യന്‍ സ്കൂളുകളും മറ്റു അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള മെയിന്റനന്‍സ് പ്രവൃത്തികള്‍ നടക്കാത്തതുകൊണ്ട് കുണ്ടുകളും കുഴികളും നിറഞ്ഞ റോഡുകളും പൊട്ടിയൊലിക്കുന്ന ചാലുകളും ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. ബില്‍ഡിംഗില്‍ നിന്നും മറ്റും വരുന്ന മലിന ജലം ഒലിച്ചിറങ്ങി കെട്ടി കിടക്കുന്നതിനാല്‍ കാല്‍ നടക്കാരാണ് കൂടുതല്‍ പ്രയാസത്തിലായിരിക്കുന്നത്. മൂക്കുകള്‍ പൊത്തി പോലും യാത്ര ചെയ്യുവാന്‍ പാറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്ന് പ്രദേശ വാസികള്‍ പാരാതിപ്പെട്ടു. രാവിലെ സ്കൂളിലേക്കും ഓഫിസിലേക്കും പോകുന്നവരാണ് കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. കാലങ്ങളായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ട്രാഫിക്ക് പ്രശ്നത്തിനിടയിലാണ് കുനിമേല്‍ കുരു പോലെ ഓട പൊട്ടി ഒഴുകുന്ന പ്രശ്നവും ഇപ്പോള്‍ വന്നിരിക്കുന്നത്. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഏരിയയില്‍ അശാസ്ത്രിയമായി നിര്‍മിക്കപ്പെട്ടിരിക്കുന്ന അഴുക്കുചാലുകളാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സാമുഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സ്വദേശികളുടെ എണ്ണം വളരെ കുറവായതിനാല്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധ ഈ ഭാഗത്ത് പരിമിതമാണ്. നിരവധി മലയാളി സംഘങ്ങളുടെ ഓഫീസുകളും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ ഏറെ താമസിക്കുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തെയും ജീവതത്തെയും ബാധിക്കുന്ന ഗുരുതരമായ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ പ്രാവാസി സംഘടനകള്‍ മുന്‍ കൈയെടുക്കണമെന്നമെന്നും ഇന്ത്യന്‍ എംബസിയെ ഈ വിഷയത്തില്‍ ഇടപെടുത്തി സര്‍ക്കാര്‍ തലത്തില്‍ വേണ്ട പ്രതിവിധികള്‍ കണ്െടത്തുവാന്‍ പരിശ്രമിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍